bahrainvartha-official-logo
Search
Close this search box.

സെന്റ് മേരീസ് കത്തീഡ്രലില്‍ ഇന്ത്യ@75 ആഘോഷങ്ങള്‍

IMG-20211229-WA0003
മനാമ:

സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹറൈന്‍ ഇന്ത്യന്‍ എംബസി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമുകള്‍ നടത്തിവരുകയാണ്. എംബസിയുമായി സഹകരിച്ച് ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ഇന്ത്യ@75 ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി.

ഇടവക വികാരി റവ ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 16 രാവിലെ 10.30 മുതല്‍ കത്തീഡ്രലില്‍ വച്ച് നടന്ന സമ്മേളനം ബഹറൈനിലെ ഇന്ത്യൻ സ്ഥാനപതി ബഹുമാനപ്പെട്ട ശ്രീ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇടവക സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് സ്വാഗതവും റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, സോമന്‍ ബേബി, അഡ്വക്കേറ്റ് വി. കെ. തോമസ്‌, അലക്സ് ബേബി എന്നിവര്‍ ആശംസകളും നേര്‍ന്നു. ഇടവക ഗായക സംഘങ്ങള്‍ ഉള്‍പ്പടെ വിവിധ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങളുടെ അവതരണവും നടന്നു. കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്‌ നന്ദിയും അര്‍പ്പിച്ചു.

ചിത്രം അടിക്കുറിപ്പ്:- ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തിയ ഇന്ത്യ ​‍​‍75 ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ബഹറൈനിലെ ഇന്ത്യൻ സ്ഥാനപതി ബഹുമാനപ്പെട്ട ശ്രീ പിയൂഷ് ശ്രീവാസ്തവ നിര്‍വഹിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!