മനാമ:
കോവിഡ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴയിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത്ത് ഡിപാർട്ട്മെന്റ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ബി അവെയർ ആപ്പിൽ ഗ്രീൻ ഷീൽഡില്ലാത്തവർക്കും മാസ്ക് ധരിക്കാത്തവർക്കും പ്രവേശനം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശിക്കുകയും പിഴ ചുമത്തുകയും ചെയ്തു. മൊത്തം 6,000 ദീനാറാണ് പിഴയിട്ടത്.