മനാമ: കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ വിയോഗം കേരളത്തിലെ ജനാധിപത്യ ശക്തികൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കേരള രാഷ്ട്രീയത്തിൽ അനേകം റെക്കാർഡ്കൾക്ക് ഉടമ ആയിരുന്ന കെ. എം. മാണി 54 വർഷം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചു എം എൽ എ ആയ ഒരു വ്യക്തി ആയിരുന്നു മാണിസാർ, 13 തവണ മന്ത്രി ആയിരുന്ന അദ്ദേഹം 13 തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധന വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. റവന്യു വകുപ്പ് മന്ത്രി ആയിരുന്ന അദ്ദേഹം ലക്ഷകണക്കിന് പാവപ്പെട്ട ആളുകൾക്ക് പട്ടയം അനുവദിച്ചു കൊടുത്തതിലൂടെ എക്കാലവും സ്മരിക്കപ്പെടും. ജില്ലാ ആസ്ഥാനങ്ങളിലും, താലൂക്ക് ആസ്ഥാനങ്ങളിലും റവന്യു ടവറുകൾ സ്ഥാപിച്ചു ആ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനും അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ സാധിച്ചു.. പ്രാദേശിക കക്ഷികൾ ഡൽഹിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയ ത്തിൽ തന്നെ അല്ല ദേശീയ രാഷ്രീയത്തിനും തീരാനഷ്ടമാണ് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
