നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഒറ്റയടിക്ക് ഇങ്ങനെ 320 കോടി രൂപ വരെ മാറ്റി നൽകിയിട്ടുണ്ടെന്നും ഒളിക്യാമറാ ദൃശ്യങ്ങളിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നതാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന് പിന്നിൽ അമിത് ഷാ ഉണ്ടെന്നും ഷായുടെ അറിവോടെയാണ് ഈ ഇടപാട് നടന്നതെന്നുമാണ് ഉദ്യോഗസ്ഥർ ഒളി ക്യാമറാ ദൃശ്യങ്ങളിൽ തുറന്ന് പറയുന്നത്.
LIVE: Press briefing by former union minister @KapilSibal. https://t.co/FmpAWT90P3
— Congress Live (@INCIndiaLive) April 9, 2019
ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ റോ പ്രതിനിധിയായ രാഹുല്‍ രത്തരേക്കര്‍ പറയുന്നത്
“ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരിസുകള്‍ വ്യാജമായി അച്ചടിച്ചു. വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ട് ഡല്‍ഹി അതിര്‍ത്തിയിലെ ഹിന്ദോന്‍ വ്യോമസേനാ വിമാനങ്ങളില്‍ വ്യോമസേനാ താവളത്തില്‍ എത്തിച്ചു. കറന്‍സി മാറ്റി നല്‍കലിനുള്ള എല്ലാ സംവിധാനവും ഒരുക്കിയത് അമിത് ഷായാണ്. പല വകുപ്പുകളില്‍ നിന്നായി 26 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. ആര്‍ബിഐയുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയായിരുന്നു മുഖ്യലക്ഷ്യം. റിസര്‍വ്വ് ബാങ്കില്‍ തുടര്‍ച്ചയായി നോട്ട് മാറ്റി നല്‍കുന്നത് കാണിക്കാന്‍ റിലയന്‍സ് ജിയോ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തു. ഊര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ നവംബറിന് ആറ് മാസം മുന്‍പേ പ്രിന്റ് ചെയ്തിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടേയും ഭീമന്‍ ബിസിനസ് സ്ഥാപനങ്ങളുടേയും പണം മുന്‍പേ തന്നെ മാറ്റി നല്‍കി. ആദ്യം 15 ശതമാനമായിരുന്ന കമ്മീഷന്‍ പിന്നീട് 35-40 ശതമാനം വരെയെത്തി. അമിത് ഷാ നിയന്ത്രിക്കുന്ന ശൃംഖലയ്ക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ കൊടുത്തുകൊണ്ടിരിക്കണമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഒരു ഡിപ്പാര്‍ട്‌മെന്റ് ഉണ്ടായിരുന്നു.