മനാമ: ഗുദൈബിയയിലെ ദേശീയ അസംബ്ളി കോംപ്ലക്സിൽ ശൂറ കൗൺസിലും സാമ്പത്തികകാര്യ കമ്മിറ്റിയുമായി നടന്ന അഞ്ചാം സംയുക്ത സമ്മേളനത്തിൽ വെച്ച് ആരോഗ്യം, വിദ്യാഭ്യാസം, ഭവന മന്ത്രാലയങ്ങൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ഷൂറ കൗൺസിൽ സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്തിതി വെളിപ്പെടുത്തി. ബജറ്റിൽ വലിയ മാറ്റമുണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ലെങ്കിലും ഈ മൂന്ന് സേവന മേഖലകളിലും ഇപ്പോഴുള്ള പ്രകടനത്തെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.
മൂന്നു സേവന മന്ത്രാലയങ്ങളും മാന്യമായ ജീവിതത്തിന് അടിസ്ഥാന തത്ത്വങ്ങൾ നൽകിയിട്ടുണ്ടെന്നും ബദൽ വരുമാന സ്രോതസ്സുകളെ പിന്തുണയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു എന്നും പൗരൻമാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതെ ബദൽ വരുമാനം കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അൽ മസ്മാതി പറഞ്ഞു. നിലവിലെ സാഹചര്യം നിലനിർത്താനും കമ്മി കുറയ്ക്കാനും പൗരന്മാരുടെ ചെലവുകളിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ നേരിടാതെ വരുമാനം വർധിപ്പിക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നു എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുറ കൌൺസിൽ കാര്യമന്ത്രി ഗാനിം അൽ ബുഹൈനും എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുമായി ചർച്ച നടത്തുമെന്നു നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി വരുമാനം ഉൾപ്പെടെയുള്ള എണ്ണ, പ്രകൃതിവാതക വരുമാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കൈമാറുമെന്നു പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അലി ഇഷാഖി സൂചിപ്പിച്ചു.