കെ എം മാണിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു

മനാമ: മുൻ മന്ത്രിയും കേരള കോണ്ഗ്രസ് ചെയർമാനുമായ കെ എം മാണിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു. അര നൂറ്റാണ്ട് കാലം നിയമാസഭാംഗം, കൂടുതൽ കാലം മന്ത്രിയായ വ്യക്തി, കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങിയ നിരവധി റെക്കോര്ഡുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സാമ്പത്തിക വിശകലനത്തിൽ മാണിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു.

ധനമന്ത്രി എന്ന നിലക്ക് സ്വന്തം ഭാഗം അടയാളപ്പെടുത്തിയ കെ എം മാണി പ്രാദേശിക രാഷ്ട്രീയത്തിന്റെ സാധ്യതയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ച വ്യക്തികൂടിയാണ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.