പൊങ്കൽ, ലോഹ്​രി, മകര സംക്രാന്തി ആഘോഷ നാളുകൾ കെങ്കേമമാക്കാനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റുകൾ

മ​നാ​മ: ഇ​ന്ത്യ​യു​ടെ വി​ള​വെ​ടു​പ്പ്​​ ഉ​ത്സ​വ​ങ്ങ​ളാ​യ പൊ​ങ്ക​ൽ, മകര സം​ക്രാ​ന്തി, ലോ​ഹ്​​രി എ​ന്നി​വ ആ​ഘോ​ഷി​ക്കാ​നൊരുങ്ങി ബഹ്‌റൈനിലെ ലു​ലു ​ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഫ്ര​ഷ്​ പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ര​മ്പ​രാ​ഗ​ത പ​ഴ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി ഒരുക്കിയിരിക്കുന്നത്. ക​രി​മ്പ്, മ​ഞ്ഞ​ൾ, മാ​മ്പ​ഴ​ത്തി​ന്‍റെ​യും മ​ഞ്ഞ​ളി​ന്‍റെ​യും ഇ​ല​ക​ൾ തു​ട​ങ്ങി വീ​ട​ക​ങ്ങ​ൾ അ​ല​ങ്ക​രി​ക്കാ​നു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാണ് പ്രധാന ആകർഷണം.

പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​വ​സ്തു​ങ്ങ​ളും അ​രി​യും ചേ​ർ​ത്ത്​ ലു​ലു​വി​ന്‍റെ ഷെ​ഫു​മാ​ർ ത​യാ​റാ​ക്കു​ന്ന രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ളും ആഘോഷത്തോടനുബന്ധിച്ചു ഫുഡ് കോർട്ടുകളിൽ ലഭ്യമാകും. പ​രി​പ്പും അ​രി​യും നെ​യ്യും പ​നം​ച​ക്ക​ര​യു​മാ​യി ചേ​ർ​ത്ത്​ ത​യാ​റാ​ക്കു​ന്ന പ്ര​ത്യേ​ക വി​ഭ​വം ഏ​റെ രു​ചി​ക​ര​മാ​ണ്. സൂ​ര്യ​നു​ള്ള പ്ര​ത്യേ​ക ആ​ദ​ര​മെ​ന്ന നി​ല​യി​ൽ പ​ഞ്ചാ​ബി സ​മൂ​ഹം ന​ട​ത്തു​ന്ന ലോ​ഹ്​​രി തീ​ക​ത്തി​ക്ക​ൽ ച​ട​ങ്ങി​നു​ള്ള പ്ര​ത്യേ​ക ത​ടി​ക്ക​ഷ​ണ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്​ മു​റി​ച്ചു​വെ​ച്ച​ത്​ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്​. ഉ​ത്സ​വ​വേ​ള​ക​ളി​ൽ ധ​രി​ക്കാ​നു​ള്ള സാ​രി​ക​ൾ, പെ​ൺ​കു​ട്ടി​ക​ളു​ടെ പാ​വാ​ട, സ​ൽ​വാ​ർ ക​മ്മീ​സ്, ലെ​ഹ​ങ്ക, പു​രു​ഷ​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ‘ബൈ ​ടു ഗെ​റ്റ്​ വ​ൺ’ ഓ​ഫ​റി​ൽ ലു​ലു​വി​ൽ ല​ഭ്യ​മാ​ണെ​ന്നും മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.