bahrainvartha-official-logo
Search
Close this search box.

കേരളീയ സമാജത്തിൽ പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടകോത്സവം പുരോഗമിക്കുന്നു

drama.
മനാമ:

ബി കെ എസ്‌ സ്കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു .ജനവരി 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക് നടന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ആശംസകൾ അറിയിച്ചു.

കലാ വിഭാഗം സെക്രെട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ , സമാജം ഭരണ സമിതി അംഗങ്ങൾ ,സ്കൂൾ ഓഫ് ഡ്രാമ കൺ വീനർ വിനോദ് വി ദേവൻ , നാടകോത്സവത്തിന്റെ കോർഡിനേറ്റർ വിനോദ് അളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്കൂൾ ഓഫ്‌ ഡ്രാമയും ലൈബ്രറി വിങ്ങും സംയുക്തമായി അവതരിപ്പിച്ച നാടകം “ദ ലാസ്റ്റ് സല്യൂട്ട്” മികച്ചതായിരുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ നിരവധി നാടക ആസ്വാദകരാണ് നാടകം കാണാൻ എത്തിയിരുന്നത് .

തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന നാടകങ്ങൾ ആസ്വദിക്കുന്നതിനു എല്ലാവരെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കു സ്വഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!