bahrainvartha-official-logo
Search
Close this search box.

വിവേചന ക്വാറൻറീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി

pravasi legal cell1

മനാമ: വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനും കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകിയിട്ടും പ്രവാസികൾക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്.

പുതിയ നിബന്ധനയിൽ ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. ക്വാറൻറീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന (14 & 21) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളെ പരിഗണിക്കുന്നതിനു പകരം, അവർക്കെതിരെയുള്ള വിവേചനപരമായ നിലപാട് തെറ്റായ നടപടിയാണ്. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഒാർഡിനേറ്റർ അമൽദേവ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!