ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിൽ പാർലമെന്റിന്റെ പങ്കിനെ പ്രശംസിച്ച് രാജാവ് ഹമദ്

മനാമ :

ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിലും ബഹ്‌റൈനിൽ ദേശീയ നേട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിലും പാർലമെന്റ് നിർണായക പങ്ക് വഹിക്കുന്നുവെന്ന് രാജാവ് ഹമദ് പറഞ്ഞു. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ ലെജിസ്ലേറ്റീവ് ബ്രാഞ്ചിന്റെ അർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്നലെ സഫ്രിയ പാലസിൽ അഞ്ചാം നിയമസഭാ കാലയളവിന്റെ നാലാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനൽ, ഷൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ്, അവരുടെ പ്രതിനിധികൾ എന്നിവർക്ക് സ്വീകരണം നൽകിയപ്പോൾ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പറഞ്ഞത്.