യൂത്ത് ഇന്ത്യ ബഹ്‌റൈന് പുതിയ നേതൃത്വം

മനാമ: 2022-2023 കാലയളവിലേക്കുള്ള യൂത്ത് ഇന്ത്യ ബഹ്‌റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി കോഴിക്കോട് ചേന്നമംഗലൂർ സ്വദേശി വി കെ അനീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കായണ്ണ സ്വദേശി ജുനൈദ് പി പി യാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ്‌ ആയി യൂനുസ് സലിം, കേന്ദ്ര ജോയിന്റ് സെക്രട്ടറി ആയി സാജിർ ഇരിക്കൂർ എന്നിവരെയും തിരഞ്ഞെടുത്തു. യഥാക്രമം മുഹറഖ്, സിൻജ്, മനാമ, റിഫ സർക്കിൾ പ്രസിഡന്റ്‌ മാരായി ഇജാസ് മൂഴിക്കൽ , ലുഖ്മാൻ ഖാലിദ്, സിറാജ്‌ കിഴുപ്പിള്ളിക്കര, എന്നിവരെയും വാർഷിക ജനറൽ ബോഡി തിരഞ്ഞെടുത്തു.

മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി അബ്ദുൽ അഹദ് (സ്പോർട്സ്), മിന്ഹാജ് മെഹ്ബൂബ് (സേവനം),സവാദ് (കലാ കായികം), അജ്മൽ ഹുസൈൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി ഫ്രന്റസ് പ്രസിഡന്റ് ജമാൽ നദവി ഇരിങ്ങൽ, അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.

യൂത്ത് ഇന്ത്യയിൽ നിന്ന് പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയപ്പ് പരിപാടിയിൽ മുൻ ജനറൽ സെക്രട്ടറി വി എൻ മുർഷാദ്, സജീബ് കരുവാട്ടിൽ, റഫീഖ് മണിയറ, മുഹമ്മദ് ഹാരിസ്, ഇർഷാദ് കുഞ്ഞിക്കനി, ഫൈസൽ ടി വി എന്നിവർക്ക് ജമാൽ നദ്‌വി ഉപഹാരം നൽകി