കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള വോളന്റീയർ ടീമിന് രൂപം നൽകി ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ

മനാമ: കോവിഡ് വീണ്ടും പ്രവാസികൾക്കിടയിൽ അധികരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരായ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും, ആശങ്കകെൾക്കും, ഒരു കൈത്താങ്ങ് ആവുന്നതിനു വേണ്ടി ഒന്നാം തരംഗത്തിന്റെ സമാനമായ രീതിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മൂന്നു മേഘലകളാക്കി തിരിച്ചു വോളന്റീർസ്നെ സജ്ജമാക്കി.

മുഹറഖ്, മനാമ ,റിഫാ എന്നീ മൂന്നു മേഖലകലകളിലെ സേവനങ്ങൾക്കായി വിളിക്കാവുന്ന നമ്പർ

മുഹറഖ്- 38267673
മനാമ- 33537796
റിഫാ- 3508 3084

ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി വി. കെ, മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ടോപ്പ് മാൻ മുസ്തഫ, റംഷി വയനാട്, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.