bahrainvartha-official-logo
Search
Close this search box.

ദേവ്ജി ബി കെ എസ് ബാലകലോത്സവം ഔപചാരിക ഉദ്ഘാടനം ഇന്ന്

balakalolsavam

മനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 2022 ജനുവരി 21 ന് നടക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ദേവ്ജി ഗ്രൂപ്പ് സി ഇ ഒ പ്രകാശ് ദേവ്ജി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും

ജനുവരി 23 മുതൽ ആരംഭിക്കുന്ന ബാലകലോത്സവത്തിൽ ഇരുനൂറോളം ഇനങ്ങൾ ഏഴോളം വേദികളിലായാണ് നടക്കുക. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഫിസിക്കൽ ആയി ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിൻറെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ പറഞ്ഞു. കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ദിലിഷ് കുമാർ 39720030, രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!