bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ റെക്കോർഡ് പ്രതിദിന രോഗബാധ; 3616 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 2588 പേർക്ക് രോഗമുക്തി

IMG_20220122_120547_975

മനാമ: ബഹ്റൈനിൽ 3616 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 20ന് 24 മണിക്കൂറിനിടെ 22,703 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,106 ആയി.

അതേസമയം 2,588 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 295,800 ആയി ഉയർന്നു. ഇന്നലെ മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1398 ആയി തുടരുകയാണ്. 8,524,804 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,211,964 പേർ ഇതുവരെ ഓരോ ഡോസും 1,190,856 പേർ രണ്ട് ഡോസും 920,853 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!