മനാമ: കേരള കാത്തലിക് അസോസിയേഷൻ സുവർണ ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ ചിത്രകലാ മത്സരം ജനുവരി 28 ലേക്ക് നീട്ടിവെച്ചതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ലേക്ക് മാറ്റിയിട്ടുമുണ്ട്. നിത്യൻ തോമസാണ് പ്രോഗ്രാം കൺവീനർ. 5 വയസു മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി 4 കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: നിത്യൻ തോമസ് (32327932) ജോഷി വിതയത്തിൽ (37373466).