bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ പ്രഥമ നാടക പുരസ്കാരം രാജശേഖരൻ ഓണം തുരുത്തിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

WhatsApp Image 2022-01-21 at 6.44.05 PM

മനാമ: ബഹ്റൈൻ പ്രതിഭയുടെ പ്രഥമ അന്തർ ദേശീയ നാടക അവാർഡ് ദാനം തിരുവല്ല കൊച്ചീപ്പൻ മാപ്പിള സ്മാരക ഹാൾ അങ്കണത്തിൽ വച്ച് നടന്നു. തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിക്കപെട്ട ചടങ്ങിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ” രാജശേഖരൻ ഓണംതുരുത്തിന് പുരസ്കാരം സമ്മാനിച്ചു. ഭഗവാന്റെ പള്ളി നായാട്ട് ” എന്ന രചനയ്ക്കാണ് രാജശേഖരന് പുരസ്ക്കാരം ലഭിച്ചത്. പ്രതിഭ മുൻ ജനറൽ സെക്രട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയി വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ജൂറി അംഗവും പ്രശസ്ത നാടക പ്രവർത്തകനുമായ ഡോ:സാം കുട്ടി പട്ടം കരി, സി.പി.ഐ.(എം) തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസ് വി. അന്റണി, പുരസ്കാര ജേതാവ് ഓണംതുരുത്ത് രാജശേഖൻ എന്നിവർ സംസാരിച്ചു.

ബഹ്റൈൻ പ്രവാസിയും പ്രവാസി കലാശ്രീ പുരസ്ക്കാര ജേതാവുമായ മോഹൻരാജ് പി എൻ, ബഹ്റൈൻ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിബു ചെറുതുരുത്തി, പ്രതിഭ മെംബറായ ഷൈൻ ജോയ്, പ്രതിഭ മെംബറും മികച്ച നർത്തകനും നാടക കലാ പ്രവർത്തകനുമായ ശിവകുമാർ കുളത്തുപ്പുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി ജോയിൻറ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനും ജൂറി ചെയർമാനുമായ സച്ചിദാനന്ദൻ ആയിരുന്നു അവാർഡ് പ്രഖ്യാപിച്ചത്. ലഭിച്ച 21 നാടക രചനകളിൽ നിന്നും അവസാന റൗണ്ടിൽ എത്തിയ ശ്രീജിത്ത് പോയിൽകാവിൻറെ ‘അകലെ അകലെ മോസ്കോ’, റഫീക്ക് മംഗലശേരിയുടെ ‘ആരാണ് ഇന്ത്യക്കാർ, രാജശേഖരൻ ഓണം തുരുത്തിന്റെ “ഭഗവാൻറെ പള്ളിനായാട്ട്’ എന്നീ നാടകങ്ങളിൽ നിന്ന് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത് ജൂറി അംഗങ്ങളായ സച്ചിദാനന്ദൻ, ഡോ. സാംകുട്ടി പട്ടംകരി എന്നിവർ ചേർന്നായിരുന്നു. ഇരുപത്തി അയ്യായിരം രൂപയും സാം കുട്ടി പട്ടംകരി രൂപകല്പന ചെയ്ത ഫലകവുമാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും രാജശേഖരൻ ഓണംതുരുത്ത് സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!