bahrainvartha-official-logo
Search
Close this search box.

ബി കെ എസ് ബാലകലോത്സവം 2022 ന് തിരിതെളിഞ്ഞു

WhatsApp Image 2022-01-21 at 9.04.36 PM

മനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച(21 ജനുവരി 2022) രാത്രി 7 മണിക്ക് നടന്നു. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ജയ്ദീപ് ഭരത്ജി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് നന്ദി രേഖപ്പെടുത്തി . ദേവ്ജി ബി കെ എസ് ബാലകലോത്സവം ജനറൽ കൺവീനർ ദിലീഷ് കുമാർ വി എസ് ആശംസകളറിയിച്ചു സംസാരിച്ചു . സമാജം ഭരണ സമിതി അംഗങ്ങൾ മറ്റ് അംഗങ്ങൾ തുടങ്ങി നിരവധി പേരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത്.മുൻവർഷത്തെ വിജയികളായ ജിയോൺ ബിജു, ശൗര്യ ശ്രീജിത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് ഗൗതം മഹേഷിൻറെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത പരിപാടി വളരെ മികച്ചതായിരുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു . ജനുവരി 23 ആം തീയതി മുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇരുനൂറോളം ഇനങ്ങളിൽ ഏഴോളം വേദികളിലായാണ് മത്സരങ്ങൾ നടക്കുക. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഫിസിക്കൽ ആയി ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ദിലിഷ് കുമാർ 39720030, രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!