ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു

PHOTO 1- PILLAI

മനാമ: ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിനം ജനുവരി 20നു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈൻ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർത്ഥനയും നടന്നു. ഈ വർഷം ഫ്രഞ്ച് ദിനം ആറു മുതൽ പത്തു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. ഫ്രഞ്ച് ഡിപ്പാർട്ട്‌മെന്റിലെ ധാരാളം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിനായി ജനുവരി 16 മുതൽ ജനുവരി 20 വരെ പരിപാടി വിവിധ ഘട്ടങ്ങളിലായി നടന്നു.

പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , കവിതാ പാരായണം, പദ്യ പാരായണം, പ്രസംഗങ്ങൾ, റോൾ പ്ലേകൾ, ഫ്രാൻസിനെക്കുറിച്ചുള്ള പവർപോയിന്റ് അവതരണം, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികളിൽ ഫ്രഞ്ച് ഭാഷയിലെ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജനുവരി 20-ന് ഫ്രഞ്ച് ദിന വാരാഘോഷം സമാപിച്ചു. പരിപാടിയുടെ വിജയത്തിയി അർപ്പണബോധത്തോടെ പ്രവർത്തിച്ച എല്ലാ വിദ്യാർത്ഥികളെയും വകുപ്പ് മേധാവി ട്രെവിസ് മിഷേൽ അഭിനന്ദിച്ചു. ആഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കെടുത്ത അധ്യാപകരുടെ സേവനത്തെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!