bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ആദ്യമായി അയ്യായിരവും കടന്ന് പ്രതിദിന രോഗബാധ, നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 32,805 ആയി

IMG_20220128_121741_756

മനാമ: ബഹ്റൈനിൽ തുടർച്ചയായ മൂന്നാം ദിനവും റെക്കോർഡ് പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തി. 5,255 പേർക്ക് കൂടിയാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ജനുവരി 27ന് 24 മണിക്കൂറിനിടെ 28,011 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. കഴിഞ്ഞ ദിവസം 4,876 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32,805 ആയി.

അതേസമയം 3,030 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 314,448 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട രണ്ട് പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1402 ആയി. 8,666,060 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,220,718 പേർ ഇതുവരെ ഓരോ ഡോസും 1,192,572 പേർ രണ്ട് ഡോസും 933,515 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!