മനാമ: ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനും കോട്ടയം പ്രവാസി ഫോറത്തിന്റെ ഫൗണ്ടർ മെമ്പറുമായിരുന്ന ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാര്ഷികത്തോനുബന്ധിച്ചു കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 തിയതി വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിക്ക് സൂമിലൂടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ വിവിധ മേഖലിയിൽപെട്ട പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിക്കും. അതോടനുബന്ധിച്ചു ഫെബ്രുവരി 11 തിയതി വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സൽമാനിയ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7.30 മുതൽ രക്തദാന ക്യാമ്പ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് അജീഷ് കെ തോമസ് ( 36435191 ), ബിനു എബ്രഹാം ( 39582324), സിബി ചമ്പന്നൂർ (39718920), ജോയൽ ജോൺ (34362739) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് കെ പി എഫ് പ്രസിഡന്റ് ബോബി പാറയിൽ അറിയിച്ചു.
