bahrainvartha-official-logo
Search
Close this search box.

ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക്​ ദിന സംഗമം സംഘടിപ്പിച്ചു 

IMG-20220129-WA0088
മനാമ: ഇന്ത്യയുടെ 73 ാമത്​ റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ച്​ ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്​ ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ സംഗമം ഉദ്​ഘാടനം ​​​ചെയ്​തു. ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും നാനാത്വത്തിൽ ഏകത്വവുമാണ്​ ഇന്ത്യയുടെ പ്രത്യേകതയെന്നും ഇത്​ നിലനിർത്താൻ ഓരോ ഇന്ത്യക്കാരന്‍റെ ബാധ്യതയാണെന്ന്​ അദ്ദേഹം ഉണർത്തുകയും ചെയ്​തു. പ്രസിഡന്‍റ്​ സഈദ്​ റമദാൻ നദ്​വി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത്​ ഇന്ത്യ വൈസ്​ പ്രസിഡന്‍റ്​ യൂനുസ്​ സലീം വിഷയാവതരണം നടത്തി. ന്യൂ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ഐ.വി.സി.സി പ്രസിഡന്‍റ്​ ജിതിൻ പരിയാരം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ്​ നിസാർ കൊല്ലം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ്​ ബദ്​റുദ്ദീൻ പൂവാർ, പടവ്​ കുടുംബവേദി പ്രസിഡന്‍റ്​ മുസ്​തഫ സുനിൽ, സാമൂഹിക പ്രവർത്തകരായ സേവി മാത്തുണ്ണി, ചെമ്പൻ ജലാൽ, എബ്രഹാം ജോൺ,​ കെ.ടി സലീം, ഷാജി കാർത്തികേയൻ, സൽമാനുൽ ഫാരിസ്​എന്നിവർ സംസാരിച്ചു. പി.വി രാധാകൃഷ്​ണ പിള്ള, വർഗീസ്​ കാരക്കൽ, അജി. പി ജോയ്​, ഫസ്​ലുൽ ഹഖ്​, കമാൽ മുഹ്​യുദ്ദീൻ, അഡ്വ. മാധവൻ കല്ലത്ത്​, അഡ്വ. ഉവൈസ്​, അനു. വി കുറുപ്പ്, ആസാദ്​, ജലീൽ മല്ലപ്പള്ളി, കാസിം പാടകത്തായിൽ, മജീദ്​ തണൽ, അനീസ്​ വി.കെ, അബ്​ദുറഹ്​മാൻ അസീൽ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഫ്രൻറ്​സ്​ വൈസ്​ പ്രസിഡന്‍റ്​ സുബൈർ എം.എം സ്വാഗതമാശംസിച്ച പരിപാടി എ.എം ഷാനവാസ്​ നിയന്ത്രിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!