മനാമ: ഇന്ത്യയുടെ 73 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും നാനാത്വത്തിൽ ഏകത്വവുമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും ഇത് നിലനിർത്താൻ ഓരോ ഇന്ത്യക്കാരന്‍റെ ബാധ്യതയാണെന്ന് അദ്ദേഹം ഉണർത്തുകയും ചെയ്തു. പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലീം വിഷയാവതരണം നടത്തി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ഐ.വി.സി.സി പ്രസിഡന്‍റ് ജിതിൻ പരിയാരം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് നിസാർ കൊല്ലം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബദ്റുദ്ദീൻ പൂവാർ, പടവ് കുടുംബവേദി പ്രസിഡന്‍റ് മുസ്തഫ സുനിൽ, സാമൂഹിക പ്രവർത്തകരായ സേവി മാത്തുണ്ണി, ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, കെ.ടി സലീം, ഷാജി കാർത്തികേയൻ, സൽമാനുൽ ഫാരിസ്എന്നിവർ സംസാരിച്ചു. പി.വി രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, അജി. പി ജോയ്, ഫസ്ലുൽ ഹഖ്, കമാൽ മുഹ്യുദ്ദീൻ, അഡ്വ. മാധവൻ കല്ലത്ത്, അഡ്വ. ഉവൈസ്, അനു. വി കുറുപ്പ്, ആസാദ്, ജലീൽ മല്ലപ്പള്ളി, കാസിം പാടകത്തായിൽ, മജീദ് തണൽ, അനീസ് വി.കെ, അബ്ദുറഹ്മാൻ അസീൽ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഫ്രൻറ്സ് വൈസ് പ്രസിഡന്‍റ് സുബൈർ എം.എം സ്വാഗതമാശംസിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.