bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 5808 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 4251 പേർക്ക് രോഗമുക്തി, 1 മരണം

IMG_20220201_120139_790

മനാമ: ബഹ്റൈനിൽ 5,808 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 31ന് 24 മണിക്കൂറിനിടെ 28,903 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,170 ആയി.

അതേസമയം 4,251 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 328,998 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട ഒരാളടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,408 ആയി. 8,780,381 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,223,859 പേർ ഇതുവരെ ഓരോ ഡോസും 1,193,959 പേർ രണ്ട് ഡോസും 930,199 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!