മനാമ: ബഹ്റൈനിൽ 7,121 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 8ന് 24 മണിക്കൂറിനിടെ 28,360 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60,981 ആയി.
അതേസമയം 7,090 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 372,847 ആയി ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ 2 മരണങ്ങളടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,416 ആയി. 9,021,707 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,227,083 പേർ ഇതുവരെ ഓരോ ഡോസും 1,197,203 പേർ രണ്ട് ഡോസും 949,371 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.