ബഹ്റൈനിൽ 5266 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 6330 പേർക്ക് രോഗമുക്തി, 2 മരണം

IMG_20220214_094948_565

മനാമ: ബഹ്റൈനിൽ 5266 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 13ന് 24 മണിക്കൂറിനിടെ 23,306 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 54,266 ആയി.

അതേസമയം 6,330 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 408,112 ആയി ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ 2 മരണമടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,427 ആയി. 9,158,089 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,228,504 പേർ ഇതുവരെ ഓരോ ഡോസും 1,197,908 പേർ രണ്ട് ഡോസും 954,720 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!