bahrainvartha-official-logo
Search
Close this search box.

ബി കെ എസ് ബാലകലോത്സവം: ഗ്രൂപ്പ് മത്സരങ്ങൾക്ക് 16 ന് തുടക്കം

balakalolsavam

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് ദിവസങ്ങളായി നടന്നു വരുന്ന ദേവ്ജി – ബി കെഎസ് ബാലകലോത്സത്തിലെ  ഗ്രൂപ്പ് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.വ്യക്തിഗത മത്സരങ്ങൾ വെള്ളിയാഴ്ച സമാപിച്ചതോയോടെയാണ്  ഗ്രൂപ്പ് മത്സരങ്ങൾക്ക് വേദി ഒരുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം സംഘഗാന മത്സരത്തോടെ ഗ്രൂപ്പ് ഇനങ്ങൾക്ക് തുടക്കമാകും. അന്നേ ദിവസം ദേശീയഗാന മത്സരവും വ്യാഴാഴ്ച സിനിമാറ്റിക് ഡാൻസ് മത്സരവും നടക്കും. ഗ്രൂപ്പ് മത്സരങ്ങളുടെ സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ വെസ്റ്റേൺ ഡാൻസും ഉച്ചയ്ക്ക് മൂകാഭിനയവും വൈകുന്നേരം നാടോടി നൃത്ത മത്സരങ്ങളും നടക്കും.

പ്രവാസി ലോകത്തെ കുട്ടികൾക്കായി നടത്തുന്ന ഏറ്റവും വലിയ കലോത്സവം എന്ന നിലയിൽ ശ്രദ്ധ നേടിയ മത്സരവേദിയാണ് ദേവ്ജി – ബി കെഎസ് ബാലകലോത്സവം.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന മത്സരത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. നൂറ്റിഅൻപതോളം  മത്സര ഇനങ്ങളാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ

നാടോടി നൃത്തമത്സരം

ഗ്രൂപ്പ്‌ 3

ഒന്നാം സ്ഥാനം : നേതിക നിഖിൽ
രണ്ടാം സ്ഥാനം : വേദിക സുരേഷ്കുമാർ
മൂന്നാം സ്ഥാനം : ശിവനന്ദ. വി

ഗ്രൂപ്പ്‌ 4

ഒന്നാം സ്ഥാനം : നക്ഷത്ര രാജ്
രണ്ടാം സ്ഥാനം : വേദിക സുധീർ
മൂന്നാം സ്ഥാനം : അയന സുജി

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം : അരുൺ സുരേഷ്
രണ്ടാം സ്ഥാനം : ഐശ്വര്യ രഞ്ജിത്ത് തരോൾ
മൂന്നാം സ്ഥാനം : ഇഷിക പ്രദീപ്

കർണാട്ടിക് സംഗീതമത്സരം

ഗ്രൂപ്പ്‌  4

ഒന്നാം സ്ഥാനം : ശ്രീദക്ഷ സുനിൽകുമാർ
രണ്ടാം സ്ഥാനം : ഭൂമിക സൂരജ്
മൂന്നാം സ്ഥാനം : ഗായത്രി സുധീർ

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം : സ്നേഹ മുരളീധരൻ
രണ്ടാം സ്ഥാനം : അതുൽകൃഷ്ണ ഗോപകുമാർ
മൂന്നാം സ്ഥാനം :ജിയോൺ ബിജു

ചെറുകഥ രചനാമത്സരം

ഗ്രൂപ്പ്‌ 4

ഒന്നാം സ്ഥാനം : സിമ്രാൻ ശ്രീജിത്ത്‌
രണ്ടാം സ്ഥാനം : സഹല റെജി
മൂന്നാം സ്ഥാനം : ആദിത്രി രശ്മി മംഗലത്ത്

ഗ്രൂപ്പ്‌ 5

ഒന്നാം സ്ഥാനം : ദേവിക സുരേഷ്
രണ്ടാം സ്ഥാനം : നമിത നന്ദകുമാർ
മൂന്നാം സ്ഥാനം : അനാമിക അനി

ബഹ്റൈൻ കേരളീയ സമാജം വെബ്സൈറ്റിലും  ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മത്സര ഫലങ്ങൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!