കെ. സി. ഇ. സി. ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

WhatsApp Image 2022-02-13 at 7.38.35 PM

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 14, 15, 17 (തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7:30 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ നടത്തപ്പെടുന്നു. മലങ്കര ക്നാനായ സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികരായ റവ. ഫാദര്‍ മാത്യൂ കുരുവിള, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരാണ​‍് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‌ നേത്യത്വം നല്‍കുന്നത്. വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്കും നേത്യത്വം നകുന്നതാണ്‌. ഏവരും പ്രാര്‍ത്ഥനയോടെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന്‍ കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ദിലീപ്‌ ഡേവിസണ്‍ മാര്‍ക്ക്, ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ, കണ്‍വന്‍ഷന്‍ കണ്‍ വീനര്‍ റവ. ഫാദര്‍ റോജന്‍ പേരകത്ത്, രാജീവ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!