മനാമ: കോവിഡ്-19 പരിശോധനാ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്നത് ആളുകളെ അപകടത്തിലാക്കുക മാത്രമല്ല, കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ആർ.ടി.പി.സി.ആർ പരിശോധനാഫലങ്ങളിൽ കൃത്രിമം കാണിച്ചതിന് നിരവധി പേരെ ഹൈ ക്രിമിനൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ തടവുകൾക്ക് ശിക്ഷിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ബോധവത്കരണ മുന്നറിയിപ്പ് കൂടി നൽകിയത്.