മനാമ: ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വന്നതിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന അക്രമപ്രവർത്തനങ്ങളും, കൊലപാതകവും വർധിക്കുകയും, മറ്റ് രാഷ്ട്രീയ പാർട്ടികളിൽ പെട്ട പ്രവർത്തകരെയും നേതാക്കളെയും ക്രൂരമായി കൊല ചെയ്യുകയും, പ്രതികൾക്ക് വേണ്ട സംരക്ഷണവും, നിയമ സഹായവും നൽകുകയും ചെയ്യുന്നതും, അക്രമ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കേരളത്തിന് അപമാനകരമാണെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. അക്രമ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ആളുകൾക്ക് വീര പരിവേഷം ആണ് ഭരണാധികാരികൾ നൽകുന്നത്. സ്വന്തം മുന്നണിയിൽ ഉള്ള ആളുകളെയും, നേതാക്കളെയും ആക്രമിക്കുന്നവർക്ക് പോലും സംരക്ഷണം ആണ് ആഭ്യന്തരവകുപ്പ് നൽകുന്നത്.ഇതിന് എതിരെ സംസ്ഥാനത്തെ സമാധാന കാംക്ഷികളയ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു, ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂർ, സെക്രട്ടറി ജവാദ് വക്കം, ജില്ലാ പ്രസിഡന്റ്‌മാരായ ഷിബു എബ്രഹാം, ഷാജി പൊഴിയൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സിജു പുന്നവേലി,അനിൽ കുമാർ ഒഐസിസി നേതാക്കളായ സിൻസൺ പുലിക്കോട്ടിൽ, മുഹമ്മദ് കൊണ്ടോട്ടി, അനിൽ കുമാർ, നിജിൽ രമേശ്, ജോബിൻ കോന്നി, എബിൻ ജോൺ കോഴഞ്ചേരി, ഫെബിൻ, നോമ്പിൽ, സതീഷ് കടമ്മനിട്ട എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.