മനാമ: വോയ്‌സ് ഓഫ് മാമ്പ ബഹ്‌റൈൻ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. കോവിഡ് പ്രതിസന്ധി, ഈ വർഷവും കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചെങ്കിലും പ്രതിസന്ധികൾ തരണം ചെയ്ത് കൊണ്ട് ഇവിടെയും നാട്ടിലും നല്ല രീതിയിൽ തന്നെ ജീവ കാരുണ്യ പ്രവർത്തങ്ങൾ കാഴ്ച വെക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി.
2022-2023 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ ഖാദർ കേളോത്ത്, സിറാജ് മഹമൂദ് പി. കെ, നൗഫൽ ചെട്ടിയാരത്, ശഹീദ് കെ , റയീസ് ടി.സി ,ഇക്ബാൽ ചെട്ടിയാരത്, ഹാരിസ് വി .സി എന്നിവരെ തെരഞ്ഞെടുത്തു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും നൗഫൽ വരവ് ചിലവ് കണക്കും, വഹീദ് ബൈലോയും അവതരിപ്പിച്ചു. റഹിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇക്ബാൽ നന്ദിയും പറഞ്ഞു.