bahrainvartha-official-logo
Search
Close this search box.

ആറാട്ടിനെ വരവേറ്റ് ബഹ്‌റൈനിലെ മോഹൻലാൽ ആരാധകർ

New Project - 2022-02-20T122018.760

മ​നാ​മ: കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ന്‍ലാ​ല്‍ ചി​ത്രം ആ​റാ​ട്ട് ബ​ഹ്റൈ​നി​ലെ മോ​ഹ​ന്‍ലാ​ല്‍ ആ​രാ​ധ​ക​രും സി​നി​മാ പ്രേ​ക്ഷ​ക​രും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. അ​തി​രാ​വി​ലെ അ​ല്‍ ഹം​റ തി​യ​റ്റ​റി​ല്‍ തു​ട​ങ്ങി​യ ഫാ​ന്‍സ് ഷോ​യി​ലൂ​ടെ പ​വി​ഴ​ദ്വീ​പി​ലെ ആ​റാ​ട്ടി​ന് തു​ട​ക്ക​മി​ട്ടു. ര​ണ്ടു വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ഗ്രീ​ന്‍ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ത്തെ തി​യ​റ്റ​റു​ക​ളി​ല്‍ ആ​ദ്യ​മാ​യി വീ​ണ്ടും ഹൗ​സ്ഫു​ള്‍ ഷോ​ക​ളും എ​ക്സ്ട്രാ ഷോ​ക​ളും നി​റ​ഞ്ഞാ​ടി.

കി​ടി​ല​ന്‍ മാ​സ് ചി​ത്രം എ​ന്നാ​ണ് പ്രേ​ക്ഷ​ക അ​ഭി​പ്രാ​യം. അ​ല്‍ ഹം​റ തി​യ​റ്റ​റി​ല്‍ ന​ട​ന്ന ഫാ​ന്‍സ് ഷോ​ക്ക് പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ല്‍, കോ​ഓ​ഡി​നേ​റ്റ​ര്‍ ജ​ഗ​ത്കൃ​ഷ്ണ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പേ​ഷ് മേ​ലോ​ട്, അ​രു​ന്‍ ജി. ​നെ​യ്യാ​ര്‍, ജ​സ്റ്റി​ന്‍ ഡേ​വി​സ്, അ​രു​ണ്‍ ജി. ​നെ​യ്യാ​ര്‍, ഡി​റ്റോ ഡേ​വി​സ്, ഗോ​പേ​ഷ് മേ​ലോ​ട്, വൈ​ശാ​ഖ് അ​ജി​ഷ്മാ​ത്യു, കി​രീ​ടം ഉ​ണ്ണി, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!