മനാമ: പവിഴദ്വീപിലെ പ്രവാസിക്കുട്ടികളുടെ സർഗ്ഗ വാസനകൾക്ക് അരങ്ങൊരുക്കിക്കൊണ്ട് ഒരു മാസക്കാലമായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വന്ന ദേവ്ജി – ബി.കെ.എസ് ബാലകലോത്സവ മത്സരങ്ങൾക്ക് പര്യവസാനമായി. കലോത്സവത്തിലെ ഏറ്റവും ആകർഷവും ജനപ്രിയവുമായ സിനിമാറ്റിക് ഡാൻസ് അടക്കമുള്ള ഗ്രൂപ്പ് ഇനങ്ങളോടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല വീണത്.
സംഗീതം,നൃത്തം,സാഹിത്യം ബൗദ്ധികം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുന്നൂറിലധികം മത്സര ഇനങ്ങളാണ് കലോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങളെത്തുടർന്നുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും മത്സരാർത്ഥികളുടെ വലിയ പങ്കാളിത്തമാണ് കലോത്സവത്തിലുടനീളം പ്രകടമായത്.കലാപ്രതിഭ, കലാതിലകം തുടങ്ങിയ പട്ടങ്ങൾക്ക് പുറമെ സാഹിത്യ രത്ന, സംഗീത രത്ന, നാട്യ രത്ന, കലാ രത്ന, ബാല തിലകം, ബാല പ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻസ് എന്നീ സമ്മാനങ്ങളും അതാത് വിഭാഗങ്ങളിൽ കൂടുതൽ പോയിൻറുകൾ നേടിയ പ്രതിഭകൾക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവത്തിൻ്റെ സമാപന സമ്മേളനവും സമ്മാന വിതരണവും മാർച്ച് 4 ന് നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ
കവിത രചന ഇംഗ്ലീഷ്
ഗ്രൂപ്പ് 5
ഒന്നാം സ്ഥാനം : അർപ്പിത എലിസമ്പത്ത് സാം
രണ്ടാം സ്ഥാനം : ശ്രീഹംസിനി
മൂന്നാം സ്ഥാനം : അനാമിക അനി
സംഘഗാന മത്സരം
ഒന്നാം സ്ഥാനം : മെലഡിക്വീൻസ്
രണ്ടാം സ്ഥാനം: അമൃതവർഷിണി
മൂന്നാം സ്ഥാനം : ടൈനിടൂൺസ്
ദേശീയഗാന മത്സരം
ഒന്നാം സ്ഥാനം : അമൃതവർഷിണി
രണ്ടാം സ്ഥാനം : ടൈനിടൂൺസ്
മൂന്നാം സ്ഥാനം : ഡാഫോഡിൽസ്
സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് മത്സരം
ഒന്നാം സ്ഥാനം : യൂണിറ്റി ക്രൂ
രണ്ടാം സ്ഥാനം : ബാക്ക് സ്ട്രീറ്റ് ഗേൾസ്
മൂന്നാം സ്ഥാനം : ദി ഡാസ്ലേഷ്സ്
മൈം ഗ്രൂപ്പ് മത്സരം
ഒന്നാം സ്ഥാനം : റിതമിക് തണ്ടേഴ്സ്
രണ്ടാം സ്ഥാനം : ഡാസ്ലേഴ്സ്
വെസ്റ്റേൺ ഡാൻസ് ഗ്രൂപ്പ് മത്സരം
ഒന്നാം സ്ഥാനം :യൂണിറ്റി ക്രൂ
രണ്ടാം സ്ഥാനം :ബാക്ക് സ്ട്രീറ്റ് ഗേൾസ്
മൂന്നാം സ്ഥാനം : ഐമാക്ക് ടീം ബറ്റാലിയൻ
നാടോടി നൃത്തം ഗ്രൂപ്പ് മത്സരം
ഒന്നാം സ്ഥാനം : റിതമിക് തണ്ടേഴ്സ്
രണ്ടാം സ്ഥാനം : ചില്ലിസ്
മൂന്നാം സ്ഥാനം : നാഗ ബോയ്സ്