മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് വിഭാഗം പ്രസിഡന്റ് നവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിശോധനാ ക്യാമ്പ് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം ചെറിയാൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ പ്യാരി ലാൽ, ഡോക്ടർ ഹംദുള്ളാഹ് എന്നിവർ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിശോധന ക്യാമ്പിൽ ആദ്യ ദിവസം തന്നെ നിരവധി ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് നാട് ഘടകം സെക്രട്ടറി ആരിഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി അതാഉള്ള നന്ദിയും പറഞ്ഞു.