മനാമ: മുൻവർഷത്തെ അപേക്ഷിച്ച് ബഹ്‌റൈനിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം 750 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം യാത്രക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നാണ് സൂചന. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ (ബിടിഇഎ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് വായു, കടൽ, കിംഗ് ഫഹദ് കോസ്‌വേ എന്നിവ വഴി ബഹ്‌റൈനിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത് വെളിപ്പെടുത്തിയത്.