bahrainvartha-official-logo
Search
Close this search box.

ആ​രോ​ഗ്യ രം​ഗ​ത്ത് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാൻ ഇ​ന്ത്യയും ബ​ഹ്​​റൈനും

New Project - 2022-02-23T144136.083

മ​നാ​മ: ആ​രോ​ഗ്യ രം​ഗ​ത്തെ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ രൂ​പ​വ​ത്​​ക​രി​ച്ച സം​യു​ക്​​ത വ​ർ​ക്കി​ങ്​ ഗ്രൂ​പ്പി​​​ന്‍റെ ആ​ദ്യ യോ​ഗം ചേ​ർ​ന്നു. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, രോ​ഗ നി​ർ​ണ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ​ൻ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ ചേ​ർ​ന്നാ​ണ്​ വ​ർ​ക്കി​ങ്​ ഗ്രൂ​പ്പി​ന്​ രൂ​പം ന​ൽ​കി​യ​ത്. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ല​വ്​ അ​ഗ​ർ​വാ​ൾ ന​യി​ച്ചു.
ബ​ഹ്​​റൈ​ൻ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​റും ആ​ക്ടി​ങ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ന​ജാ​ത്ത്​ മു​ഹ​മ്മ​ദ്​ അ​ബു​ൽ ഫ​ത്തേ ബ​ഹ്​​റൈ​ൻ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്ത​വ​യും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ രം​ഗ​ത്തെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര ന​ട​പ​ടി​ക്ക്​ ഏ​ക​രൂ​പം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​കൂ​ട്ട​രും ച​ർ​ച്ച ചെ​യ്തു. മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും വി​ഗ​ദ്​​ധ​രു​ടെ​യും പ​ര​സ്പ​ര കൈ​മാ​റ്റ​വും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വൈ​ദ്യ സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണ്​ ച​ർ​ച്ച​യി​ൽ പ​രി​ഗ​ണി​ച്ച മ​റ്റൊ​രു വി​ഷ​യം. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും മെ​ഡി​ക്ക​ൽ ബി​രു​ദ​ങ്ങ​ൾ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ച​ർ​ച്ച വി​ഷ​യ​മാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!