മനാമ: വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വം, സാംസ്കാരിക വിനിമയം എന്നീ മൂല്യങ്ങൾ ഉയർത്തുന്നതിനുള്ള അന്താരാഷ്ട്ര എംബസ്സിസ് മാർക്കറ്റ് ഫെസ്റ്റ് ഇസാ ടൗണിലെ ചൈൽഡ് ആൻഡ് മദർ വെൽഫെയർ സൊസൈറ്റിയിൽ വെച്ച് നടത്തപ്പെടും. 32 രാജ്യങ്ങളിലെ എംബസികളാണ് മേളയിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ, ഭക്ഷണം, കരകൗശലങ്ങൾ വസ്തുകൾ എന്നിവ ചൊവ്വാഴ്ച രാവിലെ 11.30 ന് പ്രദർശനത്തിനെത്തും.
ശൈഖ് ഹെസ്സ ബിൻത് അലി അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഭാര്യയും മകൾ ശൈഖ് ലുൽവ ബിൻത് ഖലീഫ അൽ ഖലീഫയും പങ്കെടുക്കുന്നു. ബഹ്‌റൈനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള അന്തർദ്ദേശീയ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണ് അന്താരാഷ്ട്ര എംബസ്സിസ് മാർക്കറ്റ് ഫെസ്റ്റിവലെന്ന് സൊസൈറ്റി പ്രസിഡന്റ് ശൈഖ് ബിൻത് സൽമാൻ അൽ ഖലീഫ പറഞ്ഞു.