ബഹ്‌റൈനിൽ കനത്ത മഴയെത്തുടർന്ന് രണ്ട് പ്രധാന പരിപാടികൾ റദ്ദാക്കി

മനാമ: ബഹ്‌റൈനിൽ ശനിയാഴ്ച (ഏപ്രിൽ 13) കനത്ത മഴ പെയ്തതിനാൽ രണ്ട് പ്രധാന പരിപാടികൾ റദ്ദാക്കി. ബഹ്റൈൻ ഇന്റർനാഷണൽ അനിമൽ പ്രൊഡക്ഷൻ ഷോ (Mara’ee 2019) ന്റെ അവസാന ദിവസം ആയിരുന്ന ഇന്ന് ശക്തമായി പെയ്യ്ത മഴയും ഇടിമിന്നലും കാരണം നിർത്തിവെച്ചു.

അതേസമയം ബൊട്ടാണിക്കൽ ഗാർഡനിൽ കർഷകരുടെ മാർക്കറ്റിൽ നടത്താനിരുന്ന മൾബറി പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പരിപാടി അടുത്ത ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചു. രണ്ടും പരിപാടികളും സംഘടിപ്പിക്കുന്നത് മുനിസിപ്പാലിറ്റി അഫയേഴ്സ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണ്.