മനാമ: ബഹ്റൈൻ കണ്ണൂർ ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന ജനറൽ ബോഡി ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, മുൻ കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് നൂറുദ്ദീൻ മുണ്ടേരി, മുൻ സംസ്ഥാന ഭാരവാഹി പി.വി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. റിട്ടേണിങ് ഓഫിസർ കെ.കെ.സി. മുനീറിന്റെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡന്റ്: മഹ്മൂദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി: റഹൂഫ് മാട്ടൂൽ, ട്രഷറർ: അഷ്റഫ് കക്കണ്ടി, ഓർഗനൈസിങ് സെക്രട്ടറി: ഇർഷാദ് തന്നട, വൈസ് പ്രസിഡന്റുമാർ: ഷഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, ഫൈസൽ കുഞ്ഞി മുഹമ്മദ്, ഇബ്രാഹീം വളപട്ടണം, ഇസ്മായിൽ വട്ടിയേര, ജോ. സെക്രട്ടറിമാർ: സിദ്ദീഖ് അദ്ലിയ, ലത്തീഫ് ചെറുകുന്ന്, ഫത്താഹ് പൂമംഗലം, അബ്ദുൽ നാസർ, കെ.എ. ഷഹീർ, മണ്ഡലം നേതാക്കളായ ഫൈസൽ ഇസ്മായിൽ, അബ്ദുറഹ്മാൻ മാട്ടൂൽ, ഇ.പി. ഹമീദ്, സിദ്ദീഖ് ലിലു, മുൻ ജില്ല ഭാരവാഹികളായ ഷംസു പാനൂർ, ഇല്യാസ് വളപട്ടണം, തളിപ്പറമ്പ് സി.എച്ച് സെന്റർ ട്രഷറർ ലത്തീഫ് പൂമംഗലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസ നേർന്നു. ജില്ല സെക്രട്ടറി റഹൂഫ് മാട്ടൂൽ സ്വാഗതം പറഞ്ഞു.