bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി റിഫാ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

WhatsApp Image 2022-03-01 at 5.40.04 AM

മനാമ: ഐ വൈ സി സി റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷൻ ” യുവശക്തി ” എന്ന പേരിൽ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്യ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ‘മതേതര ഇന്ത്യയും കോൺഗ്രസ്സും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, മീഡിയ കൺവീനർ അലൻ ഐസക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഏരിയാ സെക്രട്ടറി അൻഷാദ് അഞ്ചൽ സ്വാഗതവും, ഏരിയാ ട്രഷറർ അഖിൽ കെ.കെ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!