bahrainvartha-official-logo
Search
Close this search box.

മലർവാടി ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിസോഴ്‌സ് ടീമിന് പരിശീലനക്കളരി സംഘടിപ്പിച്ചു

Workshop - Malarvadi

മനാമ: കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കാനായി രൂപം കൊടുത്ത മലർവാടി ഇന്ന് മലയാളി വിദ്യാർഥികൾക്ക് ആവേശദായകമായ ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നതായി പരിപാടി ഉദ്‌ഘാടനം ചെയ്‍ത രക്ഷാധികാരി സഈദ് റമദാൻ നദ് വിപറഞ്ഞു. കുഞ്ഞുങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ഭാവിയിൽ മികച്ച തലമുറയായി അവരെ വളർത്തിക്കൊണ്ടു വരാൻ മലർവാടി റിസോഴ്‌സ് ടീം അംഗങ്ങൾ ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ ഇറം ഗ്രൂപ്പ് ഐ.ടി ഡയറ ക്റ്ററും പ്രമുഖ മെന്ററുമായ റഷീദ് ഉമർ പരിശീലന‌ക്കളരിക്ക് നേതൃത്വം നൽകി. മലർവാടി സെക്രട്ടറി സാജിദ സലീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ റഷീദ സുബൈർ, ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, സക്കിയ സമീർ എന്നിവർ സംസാരിച്ചു.

സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ നടന്ന പരിപാടിക്ക് ഹസീബ ഇർശാദ്, നാസർ യു കെ തുടങ്ങിയവർ നേതൃത്വം നൽകുകയും ഷാനവാസ് എ.എം നിയന്ത്രിക്കുകയും ചെയ്‌തു. റഷീദ് ഉമറിന് മലർവാടി ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉപഹാരം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!