മനാമ: ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി – ബി കെ എസ് ബാലകലോത്സവം, മെയ് ആദ്യവാരത്തോടെ തുടങ്ങും. വ്യക്തിഗത ഇനങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്ക്കും അത് പോലെ ഗ്രൂപ്പ് ഇനങ്ങളില്‍ വിദേശീയരായ കുട്ടികള്ക്കും പങ്കെടുക്കാവുന്നതാണ്. ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന രെജിസ്ട്രേഷൻ ഏപ്രിൽ 23 നു അവസാനിക്കും.
ഈ ഒരവസരം എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കൾ വിനിയോഗിക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എം.പി രഘു എന്നിവർ പത്രക്കുറിപ്പില്‍ അറിയിച്ചു. അൻപതിലധികം വരുന്ന കമ്മിറ്റിയുടെ ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ), ജോയിന്റ് ജനറൽ കൺവീനേഴ്‌സ് -മധു.പി.നായർ (36940694), വിനൂപ് കുമാർ (39252456) എന്നിവരാണ്. അപേക്ഷാ ഫോമുകൾ http://www.bksbahrain.com സമാജം വെബ് സൈറ്റിൽ ലഭ്യമാണ്.