മനാമ: കേരള രാഷ്ട്രീയത്തിലെ സൗമ്യമായ മുഖമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം നഷ്ടമായത് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ലളിതമായ ജീവിതവും, സൗമ്യമായ പ്രകൃതവും അദ്ഹത്തെ മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നുന്നത്. മത നേതാവ് എന്നനിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുമ്പോളും, എല്ലാ വിശ്വാസങ്ങളേയും ആദരിക്കുവാനും ബഹുമാനിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, അത് മൂലമാണ് വിവിധ മതത്തിലും, ജാതിയിലുംപെട്ട ആളുകൾക്ക് പാണക്കാട് തറവാട്ടിൽ ചെല്ലുവാനും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങളും, നിർദേശങ്ങളും സ്വീകരിക്കുവാനും സാധിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലഭിക്കാമായിരുന്ന സ്ഥാനമാനങ്ങളും, അംഗീകാരങ്ങളും വേണ്ടാഎന്ന് വയ്ക്കുന്നത് പാണക്കാട് കുടുബത്തിന്റെ മഹത്വമാണ് വെളിവാക്കുന്നത്. മുസ്ലിം ലീഗ് ന്റെ പ്രസിഡന്റ് പദവിയിൽ ഇരുന്നകാലഘട്ടത്തിൽ അത് പിൻതുടരുകയും, പാർലമെന്ററി പദവികളിൽ നിന്ന് മാറി നിന്നിരുന്ന അദ്ദേഹം എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു എന്നും ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുശോചിച്ചു.