മനാമ: കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ പ്രഗത്ഭരായ കാർഡിയോളജി , പ്രമേഹം, ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധർ, ഇന്ന് (ഏപ്രിൽ 13 ശനിയാഴ്ച) വൈക്കീട്ട്. 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി – നോർക്ക കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറിൽ സംസാരിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് അസുഖ വിവരങ്ങൾ വ്യക്തിപരമായി ചർച്ച ചെയ്യുന്നതിനുള്ള സൗകര്യം 7 മണിമുതൽ 8 മണിവരെ ഒരുക്കിയിട്ടുണ്ട്.
ഡോ: സുരേഷ് കെ. (തിരുവനതപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ), ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി, ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരുടെ ക്ലാസ് കേൾക്കുവാനും, വിഷയവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ഏവരെയും ക്ഷണിക്കുന്നു.