മനാമ: ഈയിടെ അന്തരിച്ച പ്രശസ്ത നാടകനടൻ ദിനേശ് കുറ്റിയിലിന്റെ കുടുംബസഹായ ഫണ്ടിലേക്കുള്ള ബഹ്റൈൻ കേരളീയ സമാജത്തിന്റെ സംഭാവന (7.25 ലക്ഷം രൂപ) സമാജം ഭരണസമിതി അംഗവും കലാവിഭാഗം സിക്രട്ടറിയുമായ പ്രദീപ് പതേരി ദിനേശിന്റെ ഭാര്യ അനിലക്ക് കൈമാറി. കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സിക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അടങ്ങുന്ന ഭരണസമിതിയോടുള്ള കൃതജ്ഞത കുടുംബ സഹായ കമ്മിറ്റി ചെയർ പേഴ്സൺ നസീമ തട്ടാങ്കുനി രേഖപ്പെടുത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി, പി. ഹരീന്ദ്രനാഥ്, വി.കെ. മനോജൻ , യൂനുസ് മലാറമ്പത്ത്, പീടികയിൽ റിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.