bahrainvartha-official-logo
Search
Close this search box.

ആപ്പിന്‍റെ പഞ്ചാബ് വിജയത്തില്‍ ആഹ്‌ളാദം പങ്കുവെച്ച് ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മയും

WhatsApp Image 2022-03-10 at 4.12.33 PM

മനാമ: ഇന്ത്യയില്‍ വളരെ പതുക്കെയാണെങ്കിലും അരവിന്ദ് കെജ്രിവാല്‍ മുന്നോട്ടു വെക്കുന്ന നവ രാഷ്ട്രീയം കരുത്താര്‍ജിക്കുമെന്നു ആം ആദ്മി കൂട്ടായ്മ ബഹ്‌റൈന്‍ ഘടകം. വികസന രാഷ്ട്രീയം, ഭരണം സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന മുദ്രാവാക്യം നിലവിലെ വര്‍ഗീയ-കുടുംബ രാഷ്ട്രീയത്തിന് ബദല്‍ ആകുന്ന കാലം വിദൂരമല്ല. അതില്‍ ഡല്‍ഹിക്ക് ശേഷം പഞ്ചാബ് ഒരു പ്രതീക്ഷ ആവുകയാണ്. ജാതി-മത ചിന്തയിലൂന്നിയുള്ള രാഷ്ട്രീയം മാറണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും രാജ്യത്തിന്‍റെ വികസനവും ആയിരിക്കണം മുഖ്യ ലക്ഷ്യം. ദേശീയ പാര്‍ട്ടിയായി വളരുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലെ വിജയം കരുത്താണെന്നും വിജയിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ആം ആദ്മി കൂട്ടായ്മ-ബഹ്‌റൈന്‍ ഘടകം നേതാക്കള്‍ നിസാര്‍ കൊല്ലവും കെ.ആര്‍ നായരും പ്രസ്താവനയില്‍ അറിയിച്ചു. വിജയാഘോഷത്തില്‍ ഇന്ന് അവൈലബിള്‍ എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ചേര്‍ന്ന് മധുരം പങ്കുവെച്ചു. തുടര്‍ന്ന് മറ്റൊരു ദിവസം വിജയ്‌ദിവസായി എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!