മനാമ: ബഹ്റൈൻ കേരളീയ സമാജവും സൂര്യ ബഹ്റൈൻ ചാപ്റ്ററും ചേർന്ന് ഇന്ത്യൻ എംബസിയുടെയും ബഹറൈൻ കൾച്ചറൽ അതോറിട്ടറിയുടെയും സഹകരണത്തോടെ നടത്തുന്ന ഇൻഡോ ബഹറൈൻ ഫെസ്റ്റിൻ്റെ ആദ്യ കൂപ്പൺ വിതരണം സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള ഫ്രാൻസിസ് കൈതാരത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
ബഹറൈൻ ഇന്ത്യ നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷം പൂർത്തീകരിക്കുന്ന വേളയിൽ നടത്തുന്ന ഫെസ്റ്റിവൽ ബഹറൈനിൽ സംഘടിപ്പിക്കുന്ന മികച്ച കൾച്ചറൽ ഇവൻ്റ്റ് ആയിരിക്കുമെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇന്ത്യയിൽ നിന്നും ബഹറൈനിൽ നിന്നുമുള്ള നിരവധി കലാകാരൻമാരാണ് പത്തു ദിവസത്തിലധികം നീണ്ടു നിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
സംഘാടക സമിതി കൺവീനറായ പ്രശാന്ത് ഗോവിന്ദപുരം, എം പി രഘു തുടങ്ങിയവരും തുടർന്ന് സംസാരിച്ചു.