പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യം ഉള്ളതിന്റെ പേരിൽ ഒരു ഘട്ടത്തിൽ എല്ലായിടത്തുനിന്നും ബഹുമാനം ഏറ്റുവാങ്ങിയ അഭിനന്ദൻ പഥക് എന്ന 51 കാരൻ ഇപ്പോൾ മോദിയുടെ ഏറ്റവും വലിയ ശത്രുവിന്റെ മനസ്സുമായി നിൽക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയ്‌ക്കുവേണ്ടി വോട്ട് തേടിയിറങ്ങിയ പഥക് എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി മാറിയിരുന്നു . എവിടെ ചെന്നാലും ഫോട്ടോ എടുക്കാനും ചായയും മറ്റും വാങ്ങിത്തരാനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാനും മത്സരിക്കുമായിരുന്ന ആളുകൾ നോട്ട് നിരോധനത്തിന് ശേഷം തന്നെ അകറ്റി നിർത്തുന്നു എന്നാണ് ഈ ” ലുക്ക് ലൈക് മോഡി ” പരാതിപ്പെടുന്നത് . മാത്രമല്ല ചില സ്ഥലങ്ങളിൽ നിന്ന് മർദ്ദനവും ലഭിച്ചതായി പഥക് പറയുന്നു . അതുകൊണ്ടുതന്നെ താൻ മോദിയുടെ എതിരാളിയായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
വാരണാസിയിലും ലക്‌നൗ വിലും സ്വതന്ത്രനായി ബിജെപി ക്കെതിരെ താൻ മത്സരിക്കുകയാണെന്ന് പഥക് പറഞ്ഞു. രാജ്‌നാഥ് സിങ്ങിനെയും വെറുതെ വിടാൻ ഉദ്ദേശമില്ലെന്ന് പഥക് പറഞ്ഞു .കോൺഗ്രസിനോടും പരിഭവമുണ്ട് . ഒരു മത്സരാർത്ഥിയായി തന്നെ പരിഗണിക്കേണ്ടതായിരുന്നു . എന്നാൽ രാഹുൽ ഗാന്ധിയെയും നയങ്ങളെയും താൻ ഏറെ ബഹുമാനിക്കുന്നെന്ന് പഥക് വ്യക്തമാക്കി . രാഹുലുമായുള്ള ഫോട്ടോ ഇപ്പോൾ വൈറൽ ആയി വരികയാണെന്നും അദ്ദേഹം പറഞ്ഞു.