ഇന്ത്യൻ സോഷ്യൽ ഫോറം ഇന്റെർണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

New Project - 2022-03-13T105943.489

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ആറു മേഖലകളായി തിരിച്ചു ഫുഡ്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുഹറഖ്, ഗുദൈബിയ, ബുദൈയ, മനാമ, റിഫാ, സനദ് എന്നീ മേഘലകളാക്കി തിരിച്ചു നടന്ന മത്സരത്തിൽ മനാമ റണ്ണർഅപ്പും സനദ് ചാംബ്യൻ മാരും ആയി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ അലി അക്ബർ ഉദ്‌ഘാടനം ചെയ്ത ടൂർണമെന്റ് പ്രവർത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, വൈസ് പ്രസിഡന്റ്‌ അബ്ദുൽ കരീം എന്നിവർ സ ന്നിഹിതർ ആയിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ സൈഫ് അഴിക്കോട് ജനറൽ സെക്രട്ടറി വി കെ മുഹമ്മദ്‌ അലി, വൈസ് പ്രസിഡന്റ് അഷറഫ് പാതിരാപറ്റ ജോയിന്റ് സെക്രട്ടറി അസീർ പാപ്പിനിശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം സ്പോർട്സ് സെക്രട്ടറി മുസ്തഫ ടോപ്‌മാൻ, റം ഷി വയനാട് ഇന്ത്യൻ സോഷ്യൽ ഫോറം ഫുഡ്‌ബോൾ ടീം മാനേജർ നിയാസ്, ക്യാപ്റ്റൻ അരുൺ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!