വെൽകെയർ മെഡ്കെയർ കൺവീനർ മജീദ് തണലിനെ ആദരിച്ചു

Honoring Ceremony 1

മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ വെൽകെയറും  മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയവും അഭിനന്ദനാർഹവുമാണെന്ന് ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ. കോവിഡ് കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സമൂഹത്തോടൊപ്പം ചേർന്ന് നിന്ന് അന്നമായും മരുന്നായും സാന്ത്വനമായും പ്രവർത്തിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻറെ ജനസേവന വിഭാഗമായ വെൽകെയറിലൂടെയും ജീവൻരക്ഷാ ഔഷധങ്ങൾ നൽകുന്ന മെഡ്കെയറിലൂടെയും നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മജീദ് തണലിനെ ആദരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മജീദ് തണലിന് പൊന്നാട അണിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ എന്ന നിലയിൽ കലർപ്പുകൾ ഇല്ലാതെ ഒരുമിച്ച് നിന്ന് വൈറസിനെത്തിരെ പോരാടിയ കാലഘട്ടമാണ് കഴിഞ്ഞ് പോയത് എന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട  ദുരിതബാധിതരായ ആയിരക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനം നൽകുവാൻ  വെൽകെയറിന് സാധിച്ചതായ് ചടങ്ങിൽ അധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.  ദുരിതബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച ഹെൽപ് ഡെസ്ക് വഴി ഭക്ഷണം, മരുന്ന്, താമസം, യാത്രാ സഹായം, കൗൺസിലിംഗ്,  ആഘോഷവേളകൾ എല്ലാവരുടേതും ആകാൻ പ്രത്യേകം പദ്ധതികൾ, ആരോഗ്യ ബോധവൽക്കരണം, ശുചിത്വ ബോധവൽക്കരണം  തുടങ്ങി വ്യത്യസ്തമായ സേവന പദ്ധതികൾ ആവിഷ്കരിക്കുകയും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ ആളുകൾക്ക് സാന്ത്വനം ആകുവനും കഴിഞ്ഞതായ് അദ്ദേഹം പറഞ്ഞു. സേവന സന്നദ്ധരായ വെൽകെയർ വളണ്ടിയർമാരുടെ സഹായത്തോടെ രാപകൽ ഭേദമന്യേ  ബഹ്റൈനിൻ്റെ എല്ലാ ഭാഗങ്ങളിലും വെൽകെയറും മെഡ്കെയറും നടത്തിയ എണ്ണമറ്റ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണലിന് കോവിഡ് കാലത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മീഡിയവണ്‍ ബ്രേവ് ഹാർട്ട് പുരസ്കാരവും പ്രവാസി ഗൈഡൻസ് പുരസ്കാരവും ലഭിച്ചത്   അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വെൽകെയറും മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും കൂടിയാണ്.

ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ജമാൽ ഇരിങ്ങൽ, അസീൽ അബ്ദുൽ റഹ്മാൻ, ചെമ്പൻ ജലാൽ, അഷ്കർ പൂഴിത്തല, സുനിൽ ബാബു, റഷീദ് മാഹി, നൗഷാദ് അമ്മനത്, ഡോ. ഫൈസൽ, കമാൽ മുഹിയുദ്ദീൻ, ജമീല അബ്ദുറഹ്മാൻ, സുധി പുത്തൻ വേലിക്കര, അബ്ദുൽ ലത്തീഫ് കൊളിക്കൽ, അബ്ദുല്ലത്തീഫ് ആയഞ്ചേരി, രാധാകൃഷ്ണൻ, ഷാനവാസ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മജീദ് തണൽ മറുപടി പ്രസംഗം നടത്തി. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മെമ്പർഷിപ് സെക്രട്ടറി കെ. ഇർഷാദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!