‘മഹീശത്തു റഹ്‌മ’; നിരാലംബർക്ക് തൊഴിലുപകരണങ്ങൾ നൽകുന്ന പദ്ധതിയുമായി കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി

2cc3595a-a503-43c7-a27d-a83d5359e10c

മനാമ: മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സമരണക്കായി നിരാലംബരായവർക്ക് മഹീശത്തുറഹ്മ എന്ന പേരിൽ തൊഴിലുപകരങ്ങൾ നൽകും. ജില്ലാ കമ്മിറ്റിയുടെ 2019-2021 വർഷത്തെ സമാപനത്തിൽ പ്രഖ്യാപിച്ച തീരദേശ മേഖലയിലെ വികലാങ്കരായ നിർദ്ധര കുടുംബത്തിനു പ്രഖ്യാപിച്ച തട്ടുകട. മഹീശത്തുറഹ്മയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന സമാപന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, കോഴിക്കോട്, ബേപ്പൂർ എന്നിവിടങ്ങളിലാണ് തട്ടുകടകൾ നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം വയനാട്ടിലെ ഒരു കുടുംബത്തിന് നൽകിയ തട്ടുകട വളരെ വിജയകരമായി മുന്നോട്ട് പോകുന്നതിൽ നിന്നുമുള്ള പ്രചോദനമാണ് കൂടുതൽ പേർക് നൽകുക എന്ന ആശയത്തിലെത്തിയത്.

സമാപന പ്രവർത്തക സമിതി യോഗം കെഎംസിസി സംസ്ഥാന സെക്രെട്ടറി എ പി ഫൈസൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ കോട്ടപള്ളി അദ്ദ്യക്ഷതവഴിവഹിച്ചു . ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീതായ സ്വാഗതവും വാർഷിക റിപ്പോർട് അവതരിപ്പിക്കുകയും ചെയ്തു. കെ കെ അഷ്‌റഫ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് നാദാപുരം, കളത്തിൽ മുസ്തഫ, അസ്‌ലം വടകര, ഹംസ കെ അഹ്‌മദ്‌, ഹമീദ് അയനിക്കാട്, അഷ്‌റഫ് തോടന്നൂർ, അഷ്‌റഫ് നരിക്കോട്, മൂസ ഹാജി ഫളീല, അഷ്‌റഫ് കട്ടിൽ പീടിക, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി , കാസിം നൊച്ചാട്, ജെ പി കെ തെക്കോടി എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രെട്ടറി പി കെ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!